അവരോടു അവന്‍ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചുനീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
ദാവീദ് എഴുന്നേറ്റു ശൌല്‍ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകന്‍ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല്‍ കൈനിലയുടെ നടുവില്‍ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.