తిరిగి
1 ശമൂവേൽ 16:11
നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേല്‍ ചോദിച്ചതിന്നു അവന്‍ ഇനി, ഉള്ളതില്‍ ഇളയവന്‍ ഉണ്ടു; അവന്‍ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല്‍ യിശ്ശായിയോടുആളയച്ചു അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
1 ശമൂവേൽ 16:19-23
19
എന്നാറെ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകന്‍ ദാവീദിനെ എന്റെ അടുക്കല്‍ അയക്കേണം എന്നു പറയിച്ചു.
20
യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിന്‍ കുട്ടി എന്നിവ കയറ്റി തന്റെ മകന്‍ ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു.
21
ദാവീദ് ശൌലിന്റെ അടുക്കല്‍ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന്‍ അവന്റെ ആയുധവാഹകനായ്തീര്‍ന്നു.
22
ആകയാല്‍ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍ എന്റെ അടുക്കല്‍ താമസിക്കട്ടെ എന്നു പറയിച്ചു.
23
ദൈവത്തിന്റെ പക്കല്‍നിന്നു ദുരാത്മാവു ശൌലിന്മേല്‍ വരുമ്പോള്‍ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.