അവരോടു അവന്‍ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചുനീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
എന്നാല്‍ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതുഅവര്‍ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുതു; അമ്നോന്‍ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവന്‍ അവമാനിച്ച നാള്‍മുതല്‍ അബ്ശാലോമിന്റെ മുഖത്തു ഈ നിര്‍ണ്ണയം കാണ്മാന്‍ ഉണ്ടായിരുന്നു.