അവര്‍ അവരോടുഉണ്ടു; അതാ, നിങ്ങളുടെ മുമ്പില്‍; വേഗം ചെല്ലുവിന്‍ ; ഇന്നു പൂജാഗിരിയില്‍ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവന്‍ ഇന്നു പട്ടണത്തില്‍ വന്നിട്ടുണ്ടു.
നിങ്ങള്‍ പട്ടണത്തില്‍ കടന്ന ഉടനെ അവന്‍ പൂജാഗിരിയില്‍ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍ ; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.
പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
ഉടനെ അവന്‍ ആളയച്ചു അവനെ വരുത്തി; എന്നാല്‍ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ തന്നേ ആകുന്നു എന്നു കല്പിച്ചു.
അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.
നാളെ ഇന്നേരത്തു ബെന്യാമീന്‍ ദേശക്കാരനായ ഒരാളെ ഞാന്‍ നിന്റെ അടുക്കല്‍ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കകൊണ്ടു ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.