అతనియెదుట నిలువబడగా
ആദിപുസ്തകം 41:46
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില്‍ നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.
ആവർത്തനം 1:38
നിന്റെ ശുശ്രൂഷകനായ നൂന്റെ മകന്‍ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.
ആവർത്തനം 10:8
അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
1 രാജാക്കന്മാർ 10:8
നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.
സദൃശ്യവാക്യങ്ങൾ 22:29
പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നിലക്കും; നീചന്മാരുടെ മുമ്പില്‍ അവന്‍ നില്‍ക്കയില്ല.
సౌలునకు బహు ఇష్టము పుట్టెను
സങ്കീർത്തനങ്ങൾ 62:9
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
സങ്കീർത്തനങ്ങൾ 118:9
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
സങ്കീർത്തനങ്ങൾ 146:3
നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.