യോനാഥാനോ തന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്‍ക്കാതിരുന്നതിനാല്‍ വടിയുടെ അറ്റം നീട്ടി ഒരു തേന്‍ കട്ടയില്‍ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
28
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
29
അതിന്നു യോനാഥാന്‍ എന്റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
30
ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയില്‍നിന്നു അവര്‍ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
അപ്പോള്‍ യിസ്രായേല്‍ യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്റെ കയ്യില്‍ ഏല്പിച്ചാല്‍ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.
എന്നാല്‍ നമ്മില്‍ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ മിസ്പയില്‍വെച്ചു ശപഥം ചെയ്തിരുന്നു.
2
ആകയാല്‍ ജനം ബേഥേലില്‍ ചെന്നു അവിടെ ദൈവസന്നിധിയില്‍ സന്ധ്യവരെ ഇരുന്നു ഉച്ചത്തില്‍ മഹാവിലാപം കഴിച്ചു
3
യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
4
പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
5
പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.