സന്ധ്യെക്കു മുമ്പും ഞാന്‍ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ശൌല്‍ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല്‍ യിസ്രായേല്യര്‍ അന്നു വിഷമത്തിലായി; ജനത്തില്‍ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
നീ ചെയ്തതു എന്തു എന്നു ശമൂവേല്‍ ചോദിച്ചു. അതിന്നു ശൌല്‍ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യര്‍ മിക്മാസില്‍ കൂടിയിരിക്കുന്നു എന്നും ഞാന്‍ കണ്ടിട്ടു
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.