reason
യെശയ്യാവ് 1:18
വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
യെശയ്യാവ് 5:3
ആകയാല്‍ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിന്‍ .
യെശയ്യാവ് 5:4
ഞാന്‍ എന്റെ മുന്തിരിത്തോട്ടത്തില്‍ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില്‍ എന്തു ചെയ്‍വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല്‍ വരുവിന്‍ ;
യെഹെസ്കേൽ 18:25-30
25
എന്നാല്‍ നിങ്ങള്‍കര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, കേള്‍പ്പിന്‍ ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
26
നീതിമാന്‍ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതുനിമിത്തം മരിക്കും; അവന്‍ ചെയ്ത നീതികേടു നിമിത്തം തന്നേ അവന്‍ മരിക്കും.
27
ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.
28
അവന്‍ ഔര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവന്‍ മരിക്കാതെ ജീവിച്ചിരിക്കും
29
എന്നാല്‍ യിസ്രായേല്‍ഗൃഹംകര്‍ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്‍ഗൃഹമേ, എന്റെ വഴികള്‍ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?
30
അതുകൊണ്ടു യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളില്‍ ഔരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടുഅകൃത്യം നിങ്ങള്‍ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങള്‍ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന്‍ .
മീഖാ 6:2
പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.
മീഖാ 6:3
എന്റെ ജനമേ, ഞാന്‍ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല്‍ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:3
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
righteous acts
ന്യായാധിപന്മാർ 5:11
വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.