എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു എന്നു അവര്‍ അന്നു പറയും.
എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാന്‍ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ തങ്ങളുടെ സകലശത്രുക്കള്‍ക്കും കവര്‍ച്ചയും കൊള്ളയും ആയ്തീരും.
നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂര്‍ണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കില്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.
എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല്‍ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
മലകളില്‍വെച്ചു കൊന്നുകളവാനും ഭൂതലത്തില്‍നിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവന്‍ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
14
അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15
നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
16
ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍,
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
ദേശത്തിന്റെ പടിവാതിലുകളില്‍ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചുഎങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.
ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.
നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാര്‍ത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.
നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടു തന്നേ.
“ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
14
ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
15
“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന്‍ മോശെയോടു അരുളിച്ചെയ്യുന്നു.
16
അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഔടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.
17
“ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു.
18
അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു.