యెరు బ్బయలు
ന്യായാധിപന്മാർ 6:14
അപ്പോള്‍ യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.
ന്യായാധിപന്മാർ 6:32
ഇവന്‍ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ബാല്‍ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാല്‍ എന്നു പേരിട്ടു.
ന്യായാധിപന്മാർ 8:29
യോവാശിന്റെ മകനായ യെരുബ്ബാല്‍ തന്റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.
ന്യായാധിപന്മാർ 8:35
ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
బెదాను
ന്യായാധിപന്മാർ 13:1-16
1
യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.
2
എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
3
ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4
ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5
നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.
6
സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന്‍ എന്റെ അടുക്കല്‍ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.
7
അവന്‍ എന്നോടു നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല്‍ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
8
മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9
ദൈവം മാനോഹയുടെ പ്രാര്‍ത്ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കല്‍ വന്നു; അവള്‍ വയലില്‍ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10
ഉടനെ സ്ത്രീ ഔടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കല്‍ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
11
മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കല്‍ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്നു അവനോടു ചോദിച്ചു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.
12
മാനോഹ അവനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13
യഹോവയുടെ ദൂതന്‍ മാനോഹയോടുഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.
14
മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.
15
മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16
യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
యెఫ్తా
ന്യായാധിപന്മാർ 11:1-33
1
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രന്‍ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.
2
ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നശേഷം അവര്‍ യിഫ്താഹിനോടുനീ ഞങ്ങളുടെ പിതൃഭവനത്തില്‍ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.
3
അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാര്‍ത്തു; നിസ്സാരന്മാരായ ചിലര്‍ യിഫ്താഹിനോടു ചേര്‍ന്നു അവനുമായി സഞ്ചരിച്ചു.
4
കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു.
5
അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.
6
അവര്‍ യിഫ്താഹിനോടുഅമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
7
യിഫ്താഹ് ഗിലെയാദ്യരോടുനിങ്ങള്‍ എന്നെ പകെച്ചു പിതൃഭവനത്തില്‍ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തില്‍ ആയ സമയം എന്റെ അടുക്കല്‍ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
8
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുനീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
9
യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുഅമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യില്‍ ഏല്പിച്ചാല്‍ നിങ്ങള്‍ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.
10
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുയഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.
11
അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
12
അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുനീ എന്നോടു യുദ്ധംചെയ്‍വാന്‍ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.
13
അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും യോര്‍ദ്ദാന്‍ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.
14
യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു,
15
അവനോടു പറയിച്ചതെന്തെന്നാല്‍യിഫ്താഹ് ഇപ്രകാരം പറയുന്നു;
16
യിസ്രായേല്‍ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.
17
യിസ്രായേല്‍ എദോം രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.
18
അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.
19
പിന്നെ യിസ്രായേല്‍ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുനിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു.
20
എങ്കിലും സീഹോന്‍ യിസ്രായേല്‍ തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസില്‍ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
21
യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേല്‍ ആദേശനിവാസികളായ അമോര്‍യ്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
22
അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും മരുഭൂമിയില്‍ യോര്‍ദ്ദാന്‍ വരെയുമുള്ള അമോര്‍യ്യരുടെ ദേശം ഒക്കെയും അവര്‍ പിടിച്ചടക്കി.
23
യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു അമോര്‍യ്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?
24
നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.
25
സിപ്പോരിന്റെ മകനായ ബാലാക്‍ എന്ന മോവാബ് രാജാവിനെക്കാളും നീ യോഗ്യനോ? അവന്‍ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?
26
യിസ്രായേല്‍ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അര്‍ന്നോന്‍ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിന്നിടയില്‍ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
27
ആകയാല്‍ ഞാന്‍ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാല്‍ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേല്‍മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
28
എന്നാല്‍ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.
29
അപ്പോള്‍ യഹോവയുടെ ആത്മാവു യിഫ്താഹിന്‍ മേല്‍ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയില്‍ എത്തി ഗിലെയാദിലെ മിസ്പയില്‍നിന്നു അമ്മോന്യരുടെ നേരെ ചെന്നു.
30
യിഫ്താഹ് യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞതുനീ അമ്മോന്യരെ എന്റെ കയ്യില്‍ ഏല്പിക്കുമെങ്കില്‍
31
ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.
32
ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യില്‍ ഏല്പിച്ചു.
33
അവന്‍ അവര്‍ക്കും അരോവേര്‍മുതല്‍ മിന്നീത്ത്വരെയും ആബേല്‍-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.
సమూయేలు
1 ശമൂവേൽ 7:13
ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേല്‍ദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കും വിരോധമായിരുന്നു.