അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.
പിന്നെ യോനാഥാന്‍ ഗേബയില്‍ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതു കേട്ടു. എബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു ശൌല്‍ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ വന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.
അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
യെദൂഥൂന്യരോയഹോവയെ വാഴ്ത്തി സ്തുതിക്കുന്നതില്‍ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴില്‍ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാര്‍ ആറു പേര്‍.
ഇവര്‍ എല്ലാവരും ദൈവത്തിന്റെ വചനങ്ങളില്‍ രാജാവിന്റെ ദര്‍ശകനായ ഹേമാന്റെ പുത്രന്മാര്‍. അവന്റെ കൊമ്പുയര്‍ത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.
6
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
26
ലേവ്യര്‍ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.
27
പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേല്‍ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍ തന്നേ അവര്‍ കാഹളങ്ങളോടും യിസ്രായേല്‍രാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവേക്കു പാട്ടുപാടുവാന്‍ തുടങ്ങി.