ఏర్పడెను
1 ശമൂവേൽ 14:41
അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടുനേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
യോശുവ 7:16-18
16
അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
17
അവന്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സര്‍ഹ്യകുലം പിടിക്കപ്പെട്ടു; അവന്‍ സര്‍ഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
18
അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 1:24-26
24
സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
25
ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു
26
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.