പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോള്‍ ശമൂവേല്‍ ശൌലിനോടുഭൃത്യന്‍ മുമ്പെ കടന്നു പോകുവാന്‍ പറക; - അവന്‍ കടന്നുപോയി;-- ഞാന്‍ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്‍ക്ക എന്നു പറഞ്ഞു.
പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കല്‍ ചെന്നു അവനോടുഞാന്‍ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു..