And he said
1 ശമൂവേൽ 9:3-10
3
ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകള്‍ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടുനീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
4
അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന്‍ ബെന്യാമീന്‍ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.
5
സൂഫ് ദേശത്തു എത്തിയപ്പോള്‍ ശൌല്‍ കൂടെയുള്ള ഭൃത്യനോടുവരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍ അപ്പന്‍ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
6
അതിന്നു അവന്‍ ഈ പട്ടണത്തില്‍ ഒരു ദൈവപുരുഷന്‍ ഉണ്ടു; അവന്‍ മാന്യന്‍ ആകുന്നു; അവന്‍ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന്‍ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
7
ശൌല്‍ തന്റെ ഭൃത്യനോടുനാം പോകുന്നു എങ്കില്‍ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
8
ഭൃത്യന്‍ ശൌലിനോടുഎന്റെ കയ്യില്‍ കാല്‍ശേക്കെല്‍ വെള്ളിയുണ്ടു; ഇതു ഞാന്‍ ദൈവപുരുഷന്നു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
9
പണ്ടു യിസ്രായേലില്‍ ഒരുത്തന്‍ ദൈവത്തോടു ചോദിപ്പാന്‍ പോകുമ്പോള്‍വരുവിന്‍ ; നാം ദര്‍ശകന്റെ അടുക്കല്‍ പോക എന്നു പറയും; ഇപ്പോള്‍ പ്രവാചകന്‍ എന്നു പറയുന്നവനെ അന്നു ദര്‍ശകന്‍ എന്നു പറഞ്ഞുവന്നു.--
10
ശൌല്‍ ഭൃത്യനോടുനല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവപുരുഷന്‍ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
no where
2 രാജാക്കന്മാർ 5:25
പിന്നെ അവന്‍ അകത്തു കടന്നു യജമാനന്റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.