അതിന്നു അബ്രാംകര്‍ത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു.
സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ തന്റെ വിചാരകനോടുവേലക്കാരെ വിളിച്ചു, പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.
അതിന്നു രൂത്ത്നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുംന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
അങ്ങനെ അവര്‍ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവര്‍ ബേത്ത്ളേഹെമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
ഇങ്ങനെ നൊവൊമി മോവാബ് ദേശത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ ബേത്ത്ളേഹെമില്‍ എത്തി.