So she kept fast by the maidens of Boaz to glean unto the end of barley harvest and of wheat harvest; and dwelt with her mother in law.
സദൃശ്യവാക്യങ്ങൾ 6:6-8
6
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
7
അതിന്നു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
8
വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 13:1
ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
സദൃശ്യവാക്യങ്ങൾ 13:20
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
1 കൊരിന്ത്യർ 15:33
നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.
എഫെസ്യർ 6:1-3
1
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ.
2
“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും
3
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.