స్త్రీ
ന്യായാധിപന്മാർ 9:15
മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
ന്യായാധിപന്മാർ 9:20
അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
2 ശമൂവേൽ 11:21
യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു? നിങ്ങള്‍ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്‍നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
2 ശമൂവേൽ 20:21
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാല്‍ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടുഅവന്റെ തല മതിലിന്റെ മുകളില്‍നിന്നു നിന്റെ അടുക്കല്‍ ഇട്ടുതരും എന്നു പറഞ്ഞു.
ഇയ്യോബ് 31:3
നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?
യിരെമ്യാവു 49:20
ഞാന്‍ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാല്‍ ആ നാളുകളില്‍ ആ കാലത്തു, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാല്‍ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങള്‍ അന്വേഷിച്ചാല്‍ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 50:45
എന്റെ ജനമേ, അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിന്‍ ; യഹോവയുടെ ഉഗ്രകോപത്തില്‍നിന്നു നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍ .