అబీమెలెకు ఆ గోపురము నొద్దకు వచ్చి దానిమీద పడి యుద్ధము చేసి అగ్నిచేత దాని కాల్చుటకు
ന്യായാധിപന്മാർ 9:48
അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന് മലയില് കയറി; അബീമേലെക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില് വെച്ചു, തന്റെ പടജ്ജനത്തോടുഞാന് ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്വിന് എന്നു പറഞ്ഞു.
പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന് ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര് മരിച്ചുപോയി.
മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്സ്സാതൊട്ടു അതിന്നു ചേര്ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര് പട്ടണവാതില് തുറന്നു കൊടുക്കായ്കയാല് അവന് അതിനെ ശൂന്യമാക്കുകയും അതിലെ ഗര്ഭിണികളെയൊക്കെയും പിളര്ന്നുകളകയും ചെയ്തു.