മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16
യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
17
മാനോഹ യഹോവയുടെ ദൂതനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
18
യഹോവയുടെ ദൂതന്‍ അവനോടുഎന്റെ പേര്‍ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
19
അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല്‍ യഹോവേക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.
അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില്‍ സാറയുടെ അടുക്കല്‍ ചെന്നുനീ ക്ഷണത്തില്‍ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.
7
അബ്രാഹാം പശുക്കൂട്ടത്തില്‍ ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കല്‍ കൊടുത്തു; അവന്‍ അതിനെ ക്ഷണത്തില്‍ പാകം ചെയ്തു.
8
പിന്നെ അവന്‍ വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളകൂട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില്‍ വെച്ചു. അവരുടെ അടുക്കല്‍ വൃക്ഷത്തിന്‍ കീഴില്‍ ശുശ്രൂഷിച്ചു നിന്നു; അവര്‍ ഭക്ഷണം കഴിച്ചു.
അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.