ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില് ന്യായപാലനം ചെയ്തു.
5
അവള് എഫ്രയീംപര്വ്വതത്തില് രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില് പാര്ത്തിരുന്നു; യിസ്രായേല്മക്കള് ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല് ചെല്ലുക പതിവായിരുന്നു.
6
അവള് അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്പര്വ്വതത്തില് ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില് പതിനായിരം പേരെ കൂട്ടിക്കൊള്ക;
ഞാന് യിസ്രായേലില് സമാധാനവും വിശ്വസ്തതയും ഉള്ളവരില് ഒരുത്തി ആകുന്നു; നീ യിസ്രായേലില് ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന് നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
രാജാക്കന്മാര് നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള് നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര് നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന് യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര് ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.