with the
1 ശമൂവേൽ 17:49-51
49
ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;
50
അവന്‍ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍ ദാവീദിന്റെ കയ്യില്‍ വാള്‍ ഇല്ലായിരുന്നു.
51
ആകയാല്‍ ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാള്‍ ഉറയില്‍നിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ടു ഔടിപ്പോയി.
2 ശമൂവേൽ 20:22
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല്‍ സകലജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല്‍ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുക്കല്‍ മടങ്ങിപ്പോയി.