അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടുഎഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോള്‍ അവരോടുനിങ്ങള്‍ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറകനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യിസ്രായേലേ, നിന്റെ നടുവില്‍ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു; ശമൂവേല്‍ മുകളില്‍നിന്നു ശൌലിനെ വിളിച്ചുഎഴുന്നേല്‍ക്ക, ഞാന്‍ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.
എന്നാല്‍ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും.