to prove
ന്യായാധിപന്മാർ 3:1
കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
ന്യായാധിപന്മാർ 2:22
യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളില്‍ ഒന്നിനെയും ഇനി അവരുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
പുറപ്പാട് 15:25
അവന്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തില്‍ ഇട്ടപ്പോള്‍ വെള്ളം മധുരമായി തീര്‍ന്നു. അവിടെവെച്ചു അവന്‍ അവര്‍ക്കും ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവന്‍ അവരെ പരീക്ഷിച്ചു
ആവർത്തനം 33:8
ലേവിയെക്കുറിച്ചു അവന്‍ പറഞ്ഞതുനിന്റെ തുമ്മീമും ഊറീമും നിന്‍ ഭക്തന്റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍ നീ പൊരുകയും ചെയ്തവന്റെ പക്കല്‍ തന്നേ.
1 കൊരിന്ത്യർ 11:19
നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
2 തെസ്സലൊനീക്യർ 2:9-12
9
അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
10
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
11
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു
12
ദൈവം അവര്‍ക്കും ഭോഷകു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.