నేనును నా ఉపపత్నియు వచ్చియుండగా
ന്യായാധിപന്മാർ 19:15-28
15
അവര്‍ ഗിബെയയില്‍ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയില്‍ ഇരുന്നു; രാപാര്‍ക്കേണ്ടതിന്നു അവരെ വീട്ടില്‍ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.
16
അനന്തരം ഇതാ, ഒരു വൃദ്ധന്‍ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലില്‍നിന്നു വരുന്നു; അവന്‍ എഫ്രയീംമലനാട്ടുകാരനും ഗിബെയയില്‍ വന്നു പാര്‍ക്കുംന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര്‍ ആയിരുന്നു.
17
വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയില്‍ വഴിയാത്രക്കാരനെ കണ്ടുനീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
18
അതിന്നു അവന്‍ ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില്‍ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.
19
ഞങ്ങളുടെ കഴുതകള്‍ക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.
20
അതിന്നു വൃദ്ധന്‍ നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയില്‍ രാപാര്‍ക്കമാത്രമരുതു എന്നു പറഞ്ഞു,
21
അവനെ തന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
22
ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
23
വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഅരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്റെ വീട്ടില്‍ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവര്‍ത്തിക്കരുതേ.
24
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍ ; ഈ ആളോടോ ഈവക വഷളത്വം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
25
എന്നാല്‍ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാല്‍ ആ പുരുഷന്‍ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കല്‍ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്‍ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോള്‍ അവളെ വിട്ടുപോയി.
26
പ്രഭാതത്തിങ്കല്‍ സ്ത്രീ വന്നു തന്റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കല്‍ വീണുകിടന്നു.
27
അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതില്‍ തുറന്നു തന്റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കല്‍ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
28
അവന്‍ അവളോടുഎഴുന്നേല്‍ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവന്‍ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,