I also said
ന്യായാധിപന്മാർ 2:21
അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയില്‍ ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,
സംഖ്യാപുസ്തകം 33:55
എന്നാല്‍ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാതിരുന്നാല്‍ നിങ്ങള്‍ അവരില്‍ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളില്‍ മുള്ളുകളും പാര്‍ശ്വങ്ങളില്‍ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുംന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
യോശുവ 23:13
നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍ .
వారి దేవతలు
ന്യായാധിപന്മാർ 3:6
അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
പുറപ്പാട് 23:33
നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര്‍ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല്‍ അതു നിനക്കു കണിയായി തീരും.
പുറപ്പാട് 34:12
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
ആവർത്തനം 7:16
നിന്റെ ദൈവമായ യഹോവ നിന്റെ കയ്യില്‍ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
1 രാജാക്കന്മാർ 11:1-7
1
ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
2
നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.
3
അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4
എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.
5
ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ചെന്നു സേവിച്ചു
6
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
7
അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.
സങ്കീർത്തനങ്ങൾ 106:36
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.