they would
1 ശമൂവേൽ 8:5-8
5
നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാര്‍ നിന്റെ വഴിയില്‍ നടക്കുന്നില്ല; ആകയാല്‍ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
6
ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവര്‍ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേല്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു.
7
യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്ക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
8
ഞാന്‍ അവരെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെ അവര്‍ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
1 ശമൂവേൽ 12:12
പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു രാജാവായിരിക്കെ നിങ്ങള്‍ എന്നോടുഒരു രാജാവു ഞങ്ങളുടെമേല്‍ വാഴേണം എന്നു പറഞ്ഞു.
1 ശമൂവേൽ 12:17
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള്‍ അതിനാല്‍ കണ്ടറിയും.
1 ശമൂവേൽ 12:19
ജനമെല്ലാം ശമൂവേലിനോടുഅടിയങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില്‍ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 36:15
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
2 ദിനവൃത്താന്തം 36:16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 106:43
പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
వ్యభిచరించి
പുറപ്പാട് 34:15
ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവര്‍ പരസംഗം ചെയ്തു അവരുടെ ദേവന്മാര്‍ക്കും ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികള്‍ തിന്നുകയും
പുറപ്പാട് 34:16
അവരുടെ പുത്രിമാരില്‍നിന്നു നിന്റെ പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുതു.
ലേവ്യപുസ്തകം 17:7
അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കു ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
സങ്കീർത്തനങ്ങൾ 73:27
ഇതാ, നിന്നോടു അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
സങ്കീർത്തനങ്ങൾ 106:39
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.
ഹോശേയ 2:2
വ്യവഹരിപ്പിന്‍ ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്‍ ; അവള്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള്‍ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവില്‍നിന്നും നീക്കിക്കളയട്ടെ.
വെളിപ്പാട് 17:1-5
1
പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചുവരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍
2
ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
3
അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു.
4
ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.
5
മര്‍മ്മംമഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു.
త్వరగా
പുറപ്പാട് 32:8
ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തില്‍ വിട്ടുമാറി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചുയിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.
ആവർത്തനം 9:12
അപ്പോള്‍ യഹോവ എന്നോടുനീ എഴുന്നേറ്റു ക്ഷണത്തില്‍ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാന്‍ അവരോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
ആവർത്തനം 9:16
ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറിയിരുന്നതു കണ്ടു.
ഗലാത്യർ 1:6
ക്രിസ്തുവിന്റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്രവേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു.
which their
ന്യായാധിപന്മാർ 2:7
യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.
യോശുവ 24:24
ജനം യോശുവയോടുഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ സേവിക്കും; അവന്റെ വാക്കു ഞങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞു.
യോശുവ 24:31
യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല്‍ യഹോവയെ സേവിച്ചു.