യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
46
എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
47
ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
48
അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.