కాబట్టి దెలీలానీ మహాబలము దేనిలోనున్నదో నిన్ను దేనిచేత కట్టి బాధింపవచ్చునో నాకు దయచేసి తెలుపు మని సమ్సోనుతో ననగా
സങ്കീർത്തനങ്ങൾ 12:2
ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 6:26
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
സദൃശ്യവാക്യങ്ങൾ 7:21
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22:14
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.
സദൃശ്യവാക്യങ്ങൾ 26:28
ഭോഷകു പറയുന്ന നാവു അതിനാല്‍ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
യിരെമ്യാവു 9:2-5
2
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുതു; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.
3
ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
4
അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.
5
അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവേക്കു നടപ്പാന്‍ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‍വാന്‍ അവേക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവേക്കു പ്രാപ്തിയില്ല.
മീഖാ 7:2
ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഔരോരുത്തന്‍ താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാന്‍ നോക്കുന്നു.
മീഖാ 7:5
കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില്‍ ആശ്രയിക്കരുതു; നിന്റെ മാര്‍വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്‍ക.