ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല്‍ സംഭവിച്ചു.
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്റെ അടുക്കല്‍ എത്തി; ഇതാ, ഈ അനര്‍ത്ഥം യഹോവയാല്‍ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.
യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
അപ്പോള്‍ യെഹൂദയില്‍നിന്നു മൂവായിരംപേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കല്‍ ചെന്നു ശിംശോനോടുഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്നു അവന്‍ അവരോടു പറഞ്ഞു.
യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍ നിന്റെ കഴുത്തില്‍ ഒരു ഇരിമ്പുനുകം വേക്കും.