And the Gileadites took the passages of Jordan before the Ephraimites: and it was so, that when those Ephraimites which were escaped said, Let me go over; that the men of Gilead said unto him, Art thou an Ephraimite? If he said, Nay;
ന്യായാധിപന്മാർ 3:28
അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.
ന്യായാധിപന്മാർ 7:24
ഗിദെയോന്‍ എഫ്രയീംമലനാട്ടില്‍ എല്ലാടവും ദൂതന്മാരെ അയച്ചുമിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കും മുമ്പെ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യര്‍ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.
യോശുവ 2:7
ആ ആളുകള്‍ യോര്‍ദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍ പുറപ്പെട്ട ഉടനെ പട്ടണവാതില്‍ അടെച്ചു.
യോശുവ 22:11
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കുപുറത്തു യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ യിസ്രായേല്‍മക്കള്‍ക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേല്‍മക്കള്‍ കേട്ടു.