What man
ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
ന്യായാധിപന്മാർ 11:5-8
5
അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.
6
അവര്‍ യിഫ്താഹിനോടുഅമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
7
യിഫ്താഹ് ഗിലെയാദ്യരോടുനിങ്ങള്‍ എന്നെ പകെച്ചു പിതൃഭവനത്തില്‍ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തില്‍ ആയ സമയം എന്റെ അടുക്കല്‍ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
8
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുനീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
യെശയ്യാവ് 3:1-8
1
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു യെരൂശലേമില്‍നിന്നും യെഹൂദയില്‍നിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
2
വീരന്‍ , യോദ്ധാവു, ന്യായാധിപതി, പ്രവാചകന്‍ , പ്രശ്നക്കാരന്‍ , മൂപ്പന്‍ ,
3
അമ്പതുപേര്‍ക്കും അധിപതി, മാന്യന്‍ , മന്ത്രി, കൌശലപ്പണിക്കാരന്‍ , മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
4
ഞാന്‍ ബാലന്മാരെ അവര്‍ക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കള്‍ അവരെ വാഴും.
5
ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.
6
ഒരുത്തന്‍ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചുനിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
7
അവന്‍ അന്നു കൈ ഉയര്‍ത്തിക്കൊണ്ടുവൈദ്യനായിരിപ്പാന്‍ എനിക്കു മനസ്സില്ല; എന്റെ വീട്ടില്‍ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
8
യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാല്‍ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
യെശയ്യാവ് 34:12
അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായ്പോകും.
ప్రధానుడగునని
ന്യായാധിപന്മാർ 11:11
അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
ന്യായാധിപന്മാർ 12:7
യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളില്‍ ഒന്നില്‍ അവനെ അടക്കംചെയ്തു.
1 ശമൂവേൽ 17:25
എന്നാറെ യിസ്രായേല്യര്‍വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.