ద్వేషించుచున్నావు
വെളിപ്പാട് 2:14
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.
വെളിപ്പാട് 2:15
അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു.
2 ദിനവൃത്താന്തം 19:2
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 26:5
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
സങ്കീർത്തനങ്ങൾ 101:3
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
സങ്കീർത്തനങ്ങൾ 139:21
അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കള്‍ നിന്റെ നാമം വൃഥാ എടുക്കുന്നു.
സങ്കീർത്തനങ്ങൾ 139:22
യഹോവേ, നിന്നെ പകെക്കുന്നവരെ ഞാന്‍ പകക്കേണ്ടതല്ലയോ? നിന്നോടു എതിര്‍ത്തുനിലക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?
2 യോഹന്നാൻ 1:9
ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
2 യോഹന്നാൻ 1:10
ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.