അപ്പോള്‍ ഞാന്‍ ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്റെ കയ്യില്‍ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.
സീയോന്‍ പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്നു ശലോമോന്‍ രാജാവിനെ അവന്റെ കല്യാണ ദിവസത്തില്‍, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തില്‍ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്‍.
അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
എങ്കിലും ദൈവകൃപയാല്‍ എല്ലാവര്‍ക്കും വേണ്ടി മരണം ആസ്വദിപ്പാന്‍ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന്‍ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും.
യാക്കോബ് അവനോടുനിന്റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
എന്റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.