cast
വെളിപ്പാട് 17:15
പിന്നെ അവന്‍ എന്നോടു പറഞ്ഞതുനീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
സങ്കീർത്തനങ്ങൾ 18:4
മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.
സങ്കീർത്തനങ്ങൾ 65:7
അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 93:3
യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.
സങ്കീർത്തനങ്ങൾ 93:4
സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .
യെശയ്യാവ് 8:7
അതുകാരണത്താല്‍ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേല്‍ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.
യെശയ്യാവ് 28:2
ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കല്‍നിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവന്‍ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.
യെശയ്യാവ് 59:19
അങ്ങനെ അവര്‍‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും