కనిపెట్టుచు
1 കൊരിന്ത്യർ 1:7
ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.
തീത്തൊസ് 2:13
കാത്തുകൊണ്ടു ഭക്തിയോടും പ്രപഞ്ചമോഹങ്ങളും വര്‍ജ്ജിച്ചിട്ടു ഈ ലോകത്തില്‍ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളര്‍ത്തുന്നു.
യൂദാ 1:21
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍ .
రాకడకొరకు
2 പത്രോസ് 3:10
കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
1 കൊരിന്ത്യർ 1:8
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
ഫിലിപ്പിയർ 1:6
ഞാന്‍ നിങ്ങളെ ഔര്‍ക്കുംമ്പോള്‍ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
ఆకాశము
2 പത്രോസ് 3:10
കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
സങ്കീർത്തനങ്ങൾ 50:3
നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
യെശയ്യാവ് 34:4
ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
വെളിപ്പാട് 6:13
അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു.
വെളിപ്പാട് 6:14
പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
లయమైపోవు నట్టియు
2 പത്രോസ് 3:10
കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
യെശയ്യാവ് 2:1-22
1
ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.
2
അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.
3
അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
4
അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
5
യാക്കോബ്ഗൃഹമേ, വരുവിന്‍ ; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.
6
എന്നാല്‍ നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വ്വദേശക്കാരുടെ മര്യാദകളാല്‍ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.
7
അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.
8
അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരല്‍കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.
9
മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാല്‍ നീ അവരോടു ക്ഷമിക്കരുതേ.
10
യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക.
11
മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.
12
സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;
13
അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാര്‍ശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയര്‍ന്നിരിക്കുന്ന
14
സകലപര്‍വ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും
15
ഉന്നതമായ സകലഗോപുരത്തിന്മേലും
16
ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതര്‍ശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.
17
അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.
18
മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.
19
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
20
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു
21
തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളില്‍ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും
22
മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍ ; അവനെ എന്തു വിലമതിപ്പാനുള്ളു?
യെശയ്യാവ് 64:1-12
1
അയ്യോ, ജാതികള്‍ തിരുമുന്‍ പില്‍ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍ തീയില്‍ ചുള്ളി കത്തുന്നതു പോലെയും
2
തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകള്‍ നിന്റെ മുന്‍ പില്‍ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കില്‍ കൊള്ളായിരുന്നു!
3
ഞങ്ങള്‍ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്‍യങ്ങളെ നീ പ്രവര്‍‍ത്തിച്ചപ്പോള്‍ നീ ഇറങ്ങിവരികയും മലകള്‍ തിരുമുന്‍ പില്‍ ഉരുകിപ്പോകയും ചെയ്തുവല്ലോ
4
നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവര്‍‍ത്തിക്കുന്നതു പണ്ടുമുതല്‍ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല
5
സന്തോഷിച്ചു നീതി പ്രവര്‍‍ത്തിക്കുന്നവരെ നീ എതിരേലക്കുന്നു; അവര്‍‍ നിന്റെ വഴികളില്‍ നിന്നെ ഔര്‍‍ക്കുന്നു; നീ കോപിച്ചപ്പോള്‍ ഞങ്ങള്‍ പാപത്തില്‍ അകപ്പെട്ടു; ഇതില്‍ ഞങ്ങള്‍ ബഹുകാലം കഴിച്ചു; ഞങ്ങള്‍ക്കു രക്ഷ ഉണ്ടാകുമോ?
6
ഞങ്ങള്‍ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീര്‍‍ന്നു; ഞങ്ങളുടെ നീതിപ്രവര്‍‍ത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങള്‍ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു
7
നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങള്‍ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു
8
എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;
9
യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ
10
നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍‍ജ്ജന പ്രദേശവും ആയിത്തീര്‍‍ന്നിരിക്കുന്നു
11
ഞങ്ങളുടെ പിതാക്കന്മാര്‍‍ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീര്‍‍ന്നു; ഞങ്ങള്‍ക്കു മനോഹരമായിരുന്നതൊക്കെയും ശൂന്‍ യമായി കിടക്കുന്നു
12
യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
മീഖാ 1:4
തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.