భస్మముచేసి
ആദിപുസ്തകം 19:24
യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.
ആദിപുസ്തകം 19:25
ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.
ആദിപുസ്തകം 19:28
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
ആവർത്തനം 29:23
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
യെശയ്യാവ് 13:19
രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
യിരെമ്യാവു 50:40
ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കുലനിലത്തേക്കു ഇറക്കിക്കൊണ്ടു വരും.
യെഹെസ്കേൽ 16:49-56
49
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
50
അവര്‍ അഹങ്കാരികളായി എന്റെ മുമ്പില്‍ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു.
51
ശമര്‍യ്യയും നിന്റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
52
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതില്‍ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊള്‍ക.
53
നീ അവര്‍ക്കും ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
54
ഞാന്‍ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
55
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്‍യ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും.
56
അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
ഹോശേയ 11:8
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
ആമോസ് 4:11
ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
സെഫന്യാവ് 2:9
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
ലൂക്കോസ് 17:28-30
28
ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
29
എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
30
മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.
യൂദാ 1:7
അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
దృష్టాంతముగా
സംഖ്യാപുസ്തകം 26:10
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.
ആവർത്തനം 29:23
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
1 കൊരിന്ത്യർ 10:11
ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.