మునుపటి వలె
യോശുവ 7:5
ഹായിപട്ടണക്കാര്‍ അവരില്‍ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്‍ക്കല്‍ തുടങ്ങി ശെബാരീംവരെ പിന്‍ തുടര്‍ന്നു മലഞ്ചരിവില്‍വെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീര്‍ന്നു.
మేము
ന്യായാധിപന്മാർ 20:31-33
31
ബെന്യാമീന്യര്‍ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍ ഏകദേശം മുപ്പതുപേരെ കൊന്നു.
32
അവര്‍ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേല്‍മക്കളോനാം ഔടി അവരെ പട്ടണത്തില്‍നിന്നു പെരുവഴികളിലേക്കു ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.
33
യിസ്രായേല്യര്‍ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍--താമാരില്‍ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
മത്തായി 10:16
ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .