పన్ని ద్దరు మనుష్యులను
യോശുവ 3:12
ആകയാല്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ .
സംഖ്യാപുസ്തകം 1:4-15
4
ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
5
നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;
6
ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍;
7
യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ ;
8
യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന്‍ നെഥനയേല്‍;
9
സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്റെ മകന്‍ എലീയാബ്;
10
യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍;
11
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;
12
ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;
13
ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;
14
ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന്‍ എലീയാസാഫ്;
15
നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.
സംഖ്യാപുസ്തകം 13:2
യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
സംഖ്യാപുസ്തകം 34:18
ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
ആവർത്തനം 1:23
ആ വാക്കു എനിക്കു ബോധിച്ചു; ഞാന്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു തിരഞ്ഞെടുത്തു.
1 രാജാക്കന്മാർ 18:31
നിനക്കു യിസ്രായേല്‍ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
മത്തായി 10:1-5
1
അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു.
2
പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,
3
അവന്റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്,
4
തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
5
ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍“ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും