ఇస్సాకునకు
ആദിപുസ്തകം 25:24-26
24
ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.
25
പിന്നെ അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
26
കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
వాటిని ఏశావు
ആദിപുസ്തകം 32:3
അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
ആദിപുസ്തകം 36:8
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍ പര്‍വ്വതത്തില്‍ കുടിയിരുന്നു.
ആവർത്തനം 2:5
നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
యాకోబును
ആദിപുസ്തകം 46:1-7
1
അനന്തരം യിസ്രായേല്‍ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയില്‍ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
2
ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
3
അപ്പോള്‍ അവന്‍ ഞാന്‍ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
4
ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
5
പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6
തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
7
അവന്‍ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
സങ്കീർത്തനങ്ങൾ 105:23
അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:15
യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.