അഹരോന്റെ മകനായ എലെയാസാര്‍ ഫൂതീയേലിന്റെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.
മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വ്വതത്തിന്റെ മുകളില്‍വെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വന്നു. അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേല്‍ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല
അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.