చూడుడి
യോശുവ 13:2
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;
യോശുവ 13:6
ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.
യോശുവ 13:7
ആകയാല്‍ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
യോശുവ 18:10
അപ്പോള്‍ യോശുവ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു അവര്‍ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.