మాజమంతయు
ആവർത്തനം 13:15
നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില്‍ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍
ന്യായാധിപന്മാർ 20:1-11
1
അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.
2
യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സര്‍വ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തില്‍ വന്നുനിന്നു--
3
യിസ്രായേല്‍ മക്കള്‍ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര്‍ കേട്ടു--അപ്പോള്‍ യിസ്രായേല്‍മക്കള്‍ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന്‍ എന്നു പറഞ്ഞതിന്നു
4
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന്‍ ദേശത്തു ഗിബെയയില്‍ രാപാര്‍പ്പാന്‍ ചെന്നു.
5
എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.
6
അവര്‍ യിസ്രായേലില്‍ ദുഷ്കര്‍മ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടു ഞാന്‍ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
7
നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍ .
8
അപ്പോള്‍ സര്‍വ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതുനമ്മില്‍ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
9
നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതുനാം അതു സംബന്ധിച്ചു ചീട്ടിടേണം;
10
അവര്‍ യിസ്രായേലില്‍ പ്രവര്‍ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ നൂറ്റില്‍ പത്തുപേരെയും ആയിരത്തില്‍ നൂറുപേരെയും പതിനായിരത്തില്‍ ആയിരംപേരെയും എടുക്കേണം.
11
അങ്ങനെ യിസ്രായേല്യര്‍ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 11:2
പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 11:3
നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
റോമർ 10:2
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
ഗലാത്യർ 4:17
അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
ഗലാത്യർ 4:18
ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.