యెహోవా వారి పితరులతో ప్రమాణముచేసిన వాటన్నిటి ప్రకారము అన్నిదిక్కుల యందు వారికి విశ్రాంతి కలుగజేసెను. యెహోవా వారి శత్రువులనందరిని వారి చేతి కప్పగించియుండెను గనుక వారిలోనొకడును ఇశ్రాయేలీయులయెదుట నిలువ లేకపోయెను
യോശുവ 1:15
യഹോവ നിങ്ങള്‍ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്‍ദ്ദാന്നിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കും താന്‍ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാന്നക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ .
ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.
23
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.
24
അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല.
നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്റെ മുമ്പില്‍നിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
4
താന്‍ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായ സീഹോനോടും ഔഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
5
യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.