54
അവരുടെ ദേശത്തില്‍ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാല്‍കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്കും--
55
അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
56
എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
57
അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
58
ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
59
ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
60
ബെന്യാമീന്‍ ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.
61
കെഹാത്തിന്റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്റെ കുലത്തില്‍, മനശ്ശെയുടെ പാതിഗോത്രത്തില്‍ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.
62
ഗേര്‍ശോമിന്റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.
63
മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
64
യിസ്രായേല്‍മക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
65
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിലും പേര്‍ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
66
കെഹാത്ത് മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീം ഗോത്രത്തില്‍ തങ്ങള്‍ക്കു അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.
67
അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
68
ബേത്ത്-ഹോരോനും പുല്പുറങ്ങളും
69
അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70
മനശ്ശെയുടെ പാതി ഗോത്രത്തില്‍ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.
71
ഗേര്‍ശോമിന്റെ പുത്രന്മാര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
72
യിസ്സാഖാന്‍ ഗോത്രത്തില്‍ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
73
രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74
ആശേര്‍ ഗോത്രത്തില്‍ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
75
ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
76
നഫ്താലിഗോത്രത്തില്‍ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്‍യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77
മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന്‍ ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
78
യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
79
കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80
ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.