అయితే ఆ పట్టణముయొక్క పొలములను దాని గ్రామములను యెఫున్నె కుమారుడైన కాలేబునకు స్వాస్థ్య ముగా ఇచ్చిరి
യോശുവ 14:13-15
13
അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
14
അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15
ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
1 ദിനവൃത്താന്തം 6:55-57
55
അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
56
എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
57
അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും