వారి
1 ദിനവൃത്താന്തം 6:55
അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
ఆ అర్బా
യോശുവ 15:13
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.
യോശുവ 15:14
അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍ , തല്‍മായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
യോശുവ 15:54
ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ആദിപുസ്തകം 23:2
സാറാ കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബയില്‍വെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാന്‍ വന്നു.
ആദിപുസ്തകം 35:27
പിന്നെ യാക്കോബ് കിര്യാത്തര്‍ബ്ബാ എന്ന മമ്രേയില്‍ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്നഹെബ്രോന്‍ ഇതു തന്നേ.
ന്യായാധിപന്മാർ 1:10
യെഹൂദാ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹിമാന്‍ , തല്‍മായി എന്നവരെ സംഹരിച്ചു.
అనగా హెబ్రోను
2 ശമൂവേൽ 2:1-3
1
അനന്തരം ദാവീദ് യഹോവയോടുഞാന്‍ യെഹൂദ്യനഗരങ്ങളില്‍ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടുചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നുഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
2
അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
3
ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളില്‍ പാര്‍ത്തു.
2 ശമൂവേൽ 5:1-5
1
അനന്തരം യിസ്രായേല്‍ഗോത്രങ്ങളൊക്കെയും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
2
മുമ്പു ശൌല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
3
ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് രാജാവു ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4
ദാവീദ് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം വാണു.
5
അവന്‍ ഹെബ്രോനില്‍ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമില്‍ എല്ലായിസ്രായേലിന്നു യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
2 ശമൂവേൽ 15:7
നാലുസംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞതുഞാന്‍ യഹോവേക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനില്‍ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.
మన్య ములో
യോശുവ 20:7-9
7
അങ്ങനെ അവര്‍ നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടില്‍ ശെഖേമും യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും നിശ്ചയിച്ചു.
8
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.
ലൂക്കോസ് 1:39
ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു,