వెళ్లి
യോശുവ 2:22
അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
1 ശമൂവേൽ 23:14
ദാവീദ് മരുഭൂമിയിലെ ദുര്‍ഗ്ഗങ്ങളില്‍ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടില്‍ പാര്‍ത്തു; ഇക്കാലത്തൊക്കെയും ശൌല്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യില്‍ ഏല്പിച്ചില്ല.
1 ശമൂവേൽ 23:29
ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏന്‍ -ഗെദിയിലെ ദുര്‍ഗ്ഗങ്ങളില്‍ ചെന്നു പാര്‍ത്തു.
സങ്കീർത്തനങ്ങൾ 11:1
ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വ്വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നതു എങ്ങനെ?