యెజ్రె యేలు
1 രാജാക്കന്മാർ 21:1
അതിന്റെ ശേഷം സംഭവിച്ചതുയിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില്‍ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 21:15
നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെല്‍ കേട്ടപ്പോള്‍ അവള്‍ ആഹാബിനോടുനീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാന്‍ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
1 രാജാക്കന്മാർ 21:16
നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയി.
2 രാജാക്കന്മാർ 8:29
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.
2 രാജാക്കന്മാർ 9:15
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ അരാമ്യര്‍ തനിക്കു ഏല്പിച്ച മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാല്‍ യേഹൂനിങ്ങള്‍ക്കു സമ്മതമെങ്കില്‍ യിസ്രെയേലില്‍ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 9:30
യേഹൂ യിസ്രായേലില്‍ വന്നതു ഈസേബെല്‍ കേട്ടിട്ടു തന്റെ കണ്ണില്‍ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടി നോക്കി.
ഹോശേയ 1:4
യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
ഹോശേയ 1:5
അന്നാളില്‍ ഞാന്‍ യിസ്രെയേല്‍ താഴ്വരയില്‍വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
షూనేము
1 ശമൂവേൽ 28:4
എന്നാല്‍ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമില്‍ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്‍ബോവയില്‍ പാളയം ഇറങ്ങി.
1 രാജാക്കന്മാർ 1:3
അങ്ങനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്‍ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
1 രാജാക്കന്മാർ 2:17
അപ്പോള്‍ അവന്‍ ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാന്‍ ശലോമോന്‍ രാജാവിനോടു പറയേണമേ; അവന്‍ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 2:21
അപ്പോള്‍ അവള്‍ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:8
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
2 രാജാക്കന്മാർ 4:12
അവന്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ മുമ്പില്‍ വന്നുനിന്നു.