യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
23
യോസേഫിന്റെ ഗൃഹം ബേഥേല്‍ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
24
പട്ടണത്തില്‍നിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ടു അവനോടുപട്ടണത്തില്‍ കടപ്പാന്‍ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
25
അവന്‍ പട്ടണത്തില്‍ കടപ്പാനുള്ള വഴി അവര്‍ക്കും കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകലകുടുംബത്തെയും വിട്ടയച്ചു;
26
അവന്‍ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേര്‍.
അങ്ങനെ അവര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍വെച്ചു അസേക്കവരെ യഹോവ ആകാശത്തില്‍നിന്നു വലിയ കല്ലു അവരുടെ മേല്‍ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്‍മക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കല്മഴയാല്‍ മരിച്ചുപോയവര്‍ അധികം ആയിരുന്നു.