ఆ దినమున మోషే ప్రమాణము చేసినీవు నా దేవుడైన యెహోవాను నిండు మనస్సుతో అనుసరించితివి గనుక నీవు అడుగుపెట్టిన భూమి నిశ్చయముగా నీకును నీ సంతానమునకును ఎల్లప్పు డును స్వాస్థ్యముగా ఉండుననెను.
യോശുവ 1:3
നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 13:22
അവര്‍ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില്‍ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്‍മായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
സംഖ്യാപുസ്തകം 14:22-24
22
എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
23
അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്‍കയില്ല.
24
എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.